Hibii Eden MLA , Ernakulam Constituency
Visit Us On FacebookVisit Us On TwitterVisit Us On Google PlusVisit Us On YoutubeCheck Our Feed
23
SEP
2015

ചരിത്രത്തിലേക്ക് പറന്നു ഒരു ജീവൻ

Posted By :
Comments : 0

കേരളം ഇന്ന് വീണ്ടും ലോകത്തിനു മാതൃകയായി. കഴിഞ്ഞ ആഴ്ച ഒരു അപകടത്തിൽ പെട്ട് മസ്തിഷ്കമരണം സംഭവിച്ച പ്രണവിന്റെ ഹൃദയവും, ശ്വാസകോശവും ഉൾപ്പടെ ആറ് ശരീരഭാഗങ്ങൾ കൊണ്ട് ആറ് മനുഷ്യർ ഇന്ന് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് നീലകണ്‌ഠ ശർമ്മയുടെ ഹൃദയം വഹിച്ചു കൊണ്ട് കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ നടത്തിയ ഓപ്പറേഷൻ ചരിത്രമായെങ്കിൽ ഇന്ന് ആദ്യമായി മറ്റൊരു സംസ്ഥാനത്തേക്ക് ഒരു അവയവ ദാനം നടത്തിയാണ് നമ്മള്‍ ചരിത്രം കുറിച്ചത്.

orgnസംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി എന്ന പദ്ധതിയിലൂടെ ആണ് ഇന്ന് പ്രണവിന്റെ ഹൃദയത്തിനു സ്വീകർത്താവിനെ കണ്ടു പിടിച്ചത്. ചെന്നൈ ഫോർട്ടിസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗി ആയിരുന്നു ആ സ്വീകർത്താവ്. എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് ഹൃദയം വിമാനമാർഗം എത്തിക്കുക എന്നതായിരുന്നു ദൗത്യം. ഇതിനായി പ്രത്യേകം വിമാനം തയ്യാറാക്കിയിരുന്നു. ലേക്ക്ഷോർ ആശുപത്രിയിൽ നിന്ന് നെടുമ്പാശേരി വിമാനത്തവളത്തിലേക്ക് കൊച്ചി പോലീസ് ട്രാഫിക് കോറിഡോർ തയ്യാറാക്കി. പൊതുജനങ്ങളും ഇതിനോട് സഹകരിച്ചു കൊച്ചിയുടെ സ്പിരിറ്റ് വീണ്ടും തെളിയിച്ചു. വിമാനത്താവളത്തിലേക്കുള്ള 34 കിലോമീറ്റർ ദൂരം 25 മിനിട്ടുകൊണ്ടാണ് യാത്ര ചെയ്തത്. വിമാനത്താവള അധികൃതരും വെറും 10 Dr.jose_main_photo
മിനിട്ട് കൊണ്ട് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വിമാനം പറക്കാൻ അനുവദിച്ചു.

ഇത് കേരളത്തിൽ ഒരു പുതിയ സംസ്കാരമായി മാറുകയാണ്. ജനങ്ങൾ അവയവദാനത്തെ കുറിച്ച് കൂടുതൽ അവബോധരാവുകയും, കൂടുതൽ പേർ ഇതിനു സന്നദ്ധരായി മുന്നോട്ടു വരികയും ചെയ്യുന്നു. സർക്കാർ ഇതിനായി എല്ലാ സംവിധാനങ്ങളും ലഭ്യമാക്കി ദൗത്യം വിജയത്തിലേക്ക് എത്തിക്കുന്നു. ഇന്ന് അവയവദാനങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ട്രാഫിക് സിനിമയിലെ ജോസ് പ്രകാശ്‌ ജീവന കൊടുത്ത കഥാപാത്രം പോലീസ് കമ്മീഷണർക്ക് നല്കുന്ന സന്ദേശമാണ് ഓർമ്മ വരുന്നത്. “നിങ്ങൾ ഒരു നോ പറഞ്ഞാൽ മറ്റെല്ലാ ദിവസവും പോലെ ഇന്നും കടന്നു പോവും, എന്നാൽ നിങ്ങളുടെ ഒരു യെസ് ഇന്ന് സൃഷ്ടിക്കുന്നത് ഒരു ചരിത്രമായിരിക്കും”. ആ സിനിമ ഇന്ന് സംസ്ഥാനത്തിന്റെ പൊതുബോധം അവയവദാനത്തിനായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം. കേരളം ചരിത്രം സൃ
ഷ്ടിച്ചിരിക്കുകയാണ്, കൊച്ചിയിലെ ജനങ്ങളും. അഭിമാനിക്കുന്നു ഈ നിമിഷങ്ങളിൽ.

About the Author

Leave a Reply

*

captcha *