Hibii Eden MLA , Ernakulam Constituency
Visit Us On FacebookVisit Us On TwitterVisit Us On Google PlusVisit Us On YoutubeCheck Our Feed
23
SEP
2015

എന്ക്രിപ്ഷൻ പോളിസി – അപ്രഖ്യാപിത അടിയന്തിരാവസ്ഥ

Posted By :
Comments : 0

അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു എന്നു ഭയക്കേണ്ട അവസ്ഥയിലെക്കാണു നാം പോയിക്കൊണ്ടിരിക്കുന്നത്‌. ഓരോ പൗരനും എന്തു കഴിക്കണം; എന്തു ചിന്തിക്കണം; എന്തു എഴുതണം എന്നു ഭരണകൂടം നിഷ്കർഷിക്കുന്ന സാഹചര്യം നാം എക്കാലവും ലോകത്തിനു തന്നെ മാതൃകയായി ആഘോഷിക്കുന്ന മൗലികാവകാശങ്ങളുടെയും, സ്വാതന്ത്ര്യത്തിന്റെയും ധ്വംസനമാണു. തീന്മേശയിലേക്കു വരെ കടന്നു ചെന്ന നരേന്ദ്ര മോencryptionഡിയുടെ ഭരണം ഇപ്പോൾ നാം നടത്തുന്ന സ്വകാര്യ സംഭാഷണങ്ങളെ പോലും നിയന്ത്രിക്കുന്ന അപകടകരമായ അവസ്ഥയിലെക്കു എത്തിയിരിക്കുനു. ഇമെയിലിലൂടെയും, വാട്സാപ്‌ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും നമ്മള്‍ നടത്തുന്ന ആശയവിനിമയങ്ങളെയും നിരീക്ഷിക്കുന്ന അവസ്ഥയിലെക്കാണു പുതിയതായി അവതരിപ്പിച്ചിരിക്കുന്ന കരടു എൻക്രിപ്ഷൻ പോളിസി കൊണ്ടു പോവുന്നതു. ഇതു വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നമ്മുടെ സമൂഹത്തിൽ വരുത്തുന്ന ഒരു നടപടിയാണ്. മുൻപു ഇന്റർനറ്റ്‌ ന്യൂട്രാലിറ്റിwhatsappയെ തകർക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ടു വന്നപ്പോൾ അതിനെ ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിച്ചതാണു. സർക്കാർ ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്ന കരട്‌ എൻക്രിപ്ഷൻ നയം അതിനെക്കാൾ ഭീകരമായ അവസ്ഥയാണു ഉണ്ടാക്കാൻ പോവുന്നതു. ഇതുപ്രകരം ഇമെയിലിലൂടെയും, വാട്സാപ്‌ പോലെയുള്ള പ്ലാറ്റ്ഫോമുകളിലൂടെയും കൈമാറുന്ന സന്ദേശങ്ങൾ പൊതുജനങ്ങൾ പോലും തൊണ്ണൂറു ദിവസങ്ങൾക്കു മുന്നേ ഡിലീറ്റ്‌ ചെയ്യുന്നതു കുറ്റകരമാവും. ഈ പ്ലാറ്റ്ഫോമുകൾക്ക്‌ ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ പ്രത്യേക ലൈസൻസ്‌ വേണ്ടി വരും. പൗരസ്വാതന്ത്ര്യത്തിന്മേൽ സർക്കാർ നടത്തുന്ന ഈ കടന്നു കയറ്റം ചൈനയുടെ നടപടികളെ ഓർമ്മിപ്പിക്കുന്നതാണു. സർക്കാരിനെതിരെ സംസാരിക്കുന്നവരെ തുറങ്കിലടയ്ക്കുന്ന ഒരു ഭരണാധികാരി ഉള്ള ഈ കാലത്തു രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാൻ പോലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഈ നയം പ്രാബല്യത്തിൽ വരാൻ അനുവദിച്ചു കൂടാ. ഇതിനെതിരെയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ akrishnan@deity.gov.in എന്ന വിലാസത്തിൽ എഴുതി അറിയിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

About the Author

Leave a Reply

*

captcha *